Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dead Body

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കൊ​ല്ലം: പ​ര​വൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​യ​ത്തി​ൽ സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ൻ, ബി​ബി​ൻ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പൊ​ഴി​ക്ക​ര​യ്ക്ക് സ​മീ​പ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. നേ​വി​യും, ഫ​യ​ർ​ഫോ​ഴ്സും, മ​റൈ​ൻ ഇ​ൻ​ഫോ​ഴ്സ്മെ​ന്റും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴു​ക്കി​ൽ പെ​ട്ട​ത്. പൊ​ഴി​ക്ക​ര ദേ​വി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. തി​ര​യി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ മൂ​ന്നു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു​പേ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന് ഉ​ച്ച​യോ​ടെ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി.

Kerala

കാ​സ​ര്‍​ഗോ​ട്ട് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം

കാ​സ​ര്‍​ഗോ​ഡ്: ഉ​പ്പ​ള റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മം​ഗ​ളൂ​രു സ്വ​ദേ​ശി നൗ​ഫ​ലി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. ശ​നി​യാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​രി​ച്ച​ത് മം​ഗ​ളൂ​രു സ്വ​ദേ​ശി നൗ​ഫ​ലാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ളു​ടെ പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ല്‍​നി​ന്ന് സി​റി​ഞ്ചും വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ലും ക​ണ്ടെ​ത്തി.

നൗ​ഫ​ല്‍ മം​ഗ​ളൂ​രു​വി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് കൊ​ല​ക്കേ​സി​ല​ട​ക്കം ഇ​യാ​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. നി​ല​വി​ല്‍ മം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Kerala

അ​ച്ഛ​നേ​യും മ​ക​നേ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ട്ട​യം: അ​ച്ഛ​നേ​യും മ​ക​നേ​യും വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി ക​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ ത​ങ്ക​ച്ച​ൻ, മ​ക​ൻ അ​ഖി​ൽ എ​ന്നി​വ​രു‌​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​വ​രും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഉ​ച്ച​യാ​യി​ട്ടും വീ​ടി​നു പു​റ​ത്ത് ആ​രെ​യും കാ​ണാ​ത്ത​തി​നാ​ൽ അ​യ​ൽ​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പൊ​ൻ​കു​ന്നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ ദി​ശ ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ : 1056, 0471-2552056)

 

 

Latest News

Up